
കടവന്ത്ര മാർക്കറ്റ് നവീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി സിറ്റി ജില്ലാ ജന. സെകട്ടറി അഡ്വ. എസ്. സജി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളക്ക് നിവേദനം നൽകുന്നു. നേതാക്കളായ മധുകുമാർ കൊല്ലേത്ത്,ബാബുരാജ് തച്ചേത്ത്, സജീവ് നായർ എന്നിവർ സമീപം
കൊച്ചി: നഗര ഹൃദയത്തിൽ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാർക്കറ്റിനെ ഇന്നത്തെ ശോചനീയാവസ്ഥയിൽ നിന്നും നവീകരിക്കണമെന്നു ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി അഡ്വക്കേറ്റ് എസ് സജിയുടെ നേതൃത്വത്തിൽ ജിസിഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ളയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുമിഞ്ഞുകൂടുന്ന മാലിന്യം ഒഴിവാക്കുന്നതിന് ആധുനീക രീതിയിലുള്ള മാലിന്യനിർമ്മാർജ്ജന സംവിധാനവും കച്ചവടക്കാരുൾപ്പടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളായ ആർ മധു കുമാർ കൊല്ലേത്ത്, ബാബുരാജ് തച്ചേത്ത്, സജീവ് നായർ എന്നിവരും സന്നിഹിതരായിരുന്നു.











